തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചു. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാനും എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറാനുമായിരുന്നു സന്ദർശനം. ഇതിനു പിന്നാലെ സതീശനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചു.
കെപിസസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും സതീശനൊപ്പമുïായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സതീശന്റെ സത്യപ്രതിജ്ഞ. മന്ത്രിമാരും സതീശനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
സർക്കാർ രൂപീകരിക്കാൻ ഗവർണർ സതീശനെ ക്ഷണിച്ചു
