മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ പോലീസ് ഉപദേഷ്ടാവ്

മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ പോലീസ് ഉപദേഷ്ടാവ്


തിരുവനന്തപുരം: മുൻ ഡി.ജി.പി എ.ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേശകനായി നിയമിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. 1986 ബാച്ച് ഐ.പി.എസ് ഉദ്യോ​ഗസ്ഥനായ ഹേമചന്ദ്രൻ, 2020 മേയിലാണ് അ​ഗ്നിശമനസേന മേധാവിയായി വിരമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാർ കേസ് അന്വേഷിച്ച എസ്.ഐ.ടിയുടെ മേധാവിയായിരുന്നു. 

പോലീസ് ഉന്നതരുടേത് അടക്കമുള്ള അഴിച്ചുപണി മുതൽ ക്രമസമാധാനം, ലഹരി വ്യാപനം തടയൽ തുടങ്ങിയവ മുൻനിർത്തി ജില്ലാ പോലീസ് മേധാവിമാർ മുതൽ മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥർ വരെയുള്ളവരുടെ യോ​ഗം മന്ത്രി രമേശ് ചെന്നിത്തല 23ന് വിളിച്ചുചേർത്തിട്ടുണ്ട്. അതിനു മുമ്പ് ഹേമചന്ദ്രന്റെ നിയമനം നടത്താനാണ് നീക്കം.