ബി ജെ പി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ ആരോപണത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

ബി ജെ പി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ ആരോപണത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം


പാലക്കാട്: ബി ജെ പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ജില്ലാ കലക്ടര്‍ ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്ന പരാതിയില്‍ രാതിയില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കലക്റ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാലെ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, ആരോപണങ്ങള്‍ തെളിയിക്കാനായി ചില ദൃശ്യങ്ങള്‍ പുതിയതായി കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്. പണം നല്‍കിയതായി വീഡിയോയിലുള്ള യുവതി പല ബി ജെ പി വേദികളിലും ശോഭയ്‌ക്കൊപ്പം ഉള്ളതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ഇതോടെ പണം വിതരണവുമായി ബി ജെ പിക്ക് ബന്ധമുണ്ടെന്ന സംശയം ശക്തിപ്പെട്ടു.