കൊച്ചി: കേരള സ്റ്റോറി 2ന് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ സ്‌റ്റേ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് സുഷ്രുത് ധര്‍മാധികാരി, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിനിമയുടെ ടീസര്‍ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തതെന്ന് നിര്‍മാതാവ് കോടതിയില്‍ വാദിച്ചു. കേരള സ്റ്റോറി ഒന്നാം ഭാഗം ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണെന്നും സി ബി എഫ് സി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയാണെന്നുമാണ് നിര്‍മാതാക്കളുടെ വാദം.
ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കേരളത്തെ അപമാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്തില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
