സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു


കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനില്‍ നിന്നുമാണ് രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.

പിന്നാലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടും ജനറല്‍ സെക്രട്ടറി ബെന്നി പി നായരമ്പലവും പുറത്തിറക്കിയ പ്രസ്താവനയില്‍ ഫെഫ്ക് റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.