രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും


തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്‌ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈമാറും. നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്തതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണത്തിന് െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ പരാതി നല്‍കിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി െ്രെകംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ െ്രെകബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കല്‍ നടന്നത്.