തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി പി ഐ സ്ഥാനാര്‍ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. നിയമസഭയിലേക്ക് 25 സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത്. നിലവിലുള്ള മന്ത്രിസഭയിലെ നാലു മന്ത്രിമാരും മത്സര രംഗത്തുണ്ട്.
ചേര്‍ത്തല- പി പ്രസാദ്, ചടയമംഗലം- ജെ ചിഞ്ചുറാണി, നെടുമങ്ങാട്- ജി ആര്‍ അനില്‍, ഒല്ലൂര്‍- കെ രാജന്‍, തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍, പറവൂര്‍- ഇ ടി ടൈസണ്‍, നാട്ടിക- ഗീത ഗോപി, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, വൈക്കം- പി പ്രദീപ്, കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അടൂര്‍- പ്രിജി കണ്ണന്‍, കയ്പമംഗലം- കെ കെ വത്സരാജ്, നാദാപുരം- പി വസന്ത, മഞ്ചേരി- വി എം മുസ്തഫ, മൂവാറ്റുപുഴ- എന്‍ അരുണ്‍, ഏറനാട്- ഷഫീര്‍ കിഴിശ്ശേരി, തിരൂരങ്ങാടി- അജിത് കൊളാടി, ഹരിപ്പാട്- ടി ടി ജിസ്‌മോന്‍, ചാത്തന്നൂര്‍- ആര്‍ രാജേന്ദ്രന്‍, പുനലൂര്‍- സി അജയപ്രസാദ്, പീരുമേട്- കെ സലിംകുമാര്‍, ചിറയിന്‍കീഴ്- മനോജ് ബി എടമന, കരുനാഗപ്പള്ളി- എം എസ് താര, മണ്ണാര്‍ക്കാട്- മന്‍സില്‍ അബൂബക്കര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
