ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി

ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി; ഫയൽ മുഖ്യമന്ത്രിക്കും കൈമാറി


തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​​ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയൽ മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ തുടരന്വേഷണത്തിന് സാധ്യത തെളിയുകയാണ്. ആത്മഹത്യ ചെയ്ത ലീ സി ബിന്നിനോട് രണ്ടു കോടി ഗ്യാനേഷ് കൈക്കൂലി ചോദിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. ലീ പ്രോജക്ട് മാനേജറായ പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ.

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുപ്പമുണ്ടായിരുന്ന വി ഒ സാജൻ, മലേഷ്യൻ എഞ്ചിനിയറായ ലീ സീ ബിന്നിൻറെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. പതിബെൽ കമ്പനിയിൽ നിന്ന് താൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു. കെഎസ്‍ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബിൽ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തൻറെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. വിജിലൻസിൻറെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ പറഞ്ഞു.

മരിച്ചയാൾ ജീവിച്ചിരിക്കെ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ തെളിവായി കണക്കാക്കാമെന്നും, വിജിലൻസ് അന്വേഷണം തുടരാമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയിരുന്നു. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിൽ നേരത്തെ തുടങ്ങിയ വിജിലൻസ് അന്വേഷണ സംഘം തന്നെയായിരിക്കും ഈ പുതിയ പരാതിയും പരിശോധിക്കുക. ഗ്യാനേഷ് കുമാറിന്റെ ഇപ്പോഴത്തെ പദവി (മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ) മുൻകാലങ്ങളിൽ നടത്തിയ ഔദ്യോഗിക കൃത്യവിലോപങ്ങൾ അന്വേഷിക്കുന്നതിന് തടസ്സമല്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.