മാധ്യമ പ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ പരാതി

മാധ്യമ പ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ പരാതി


കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡി ജി പിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് പരാതി നല്‍കിയത്. 

പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

സമൂഹത്തില്‍ ഭിന്നിപ്പും സാമുദായിക സ്പര്‍ധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് പ്രകോപിതനായത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിനിടെയാണ് വെള്ളാപ്പള്ളി മാധ്യമ പവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചത്. മാധ്യമ പവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എം എസ് എഫുകാരനാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.