കൊച്ചി :കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വര്‍ഗീസിനെ ഉള്‍പ്പെടെ അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം സുപ്രീംകോടതി കൊളീജിയം കൈക്കൊള്ളും.
കേസിന്റെ വിചാരണ നീണ്ടുപോയതിനാല്‍ ഹണി എം. വര്‍ഗീസിന് ഏകദേശം ഒന്‍പത് വര്‍ഷത്തോളം എറണാകുളത്ത് സേവനം തുടരേണ്ടി വന്നു. വിധി പറയുമ്പോള്‍ അവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് മാറ്റി, ഇപ്പോള്‍ അവിടെ പ്രിന്‍സിപ്പല്‍ ജഡ്ജിയായി തുടരുകയാണ്.
ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയെ അടിസ്ഥാനമാക്കി നടത്തിയ ശുപാര്‍ശയില്‍ പി.എസ്. ശശികുമാര്‍ (തൃശ്ശൂര്‍), കെ.കെ. ബാലകൃഷ്ണന്‍ (എറണാകുളം), എന്‍. ഹരികുമാര്‍ (പത്തനംതിട്ട), എസ്. നസീറ (തിരുവനന്തപുരം) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹണി എം. വര്‍ഗീസ് ഉള്‍പ്പെടെ അഞ്ച് ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ
