സാങ്കേതിക തകരാര്‍: ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറക്കി

സാങ്കേതിക തകരാര്‍: ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറക്കി

കൊച്ചി: വലതുവശത്തെ മെയിന്‍ ലാന്‍ഡിങ് ഗിയറിനും ടയറിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് കോഴിക്കോട് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 398) വ്യാഴാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 
160 യാത്രക്കാരുമായി എത്തിയ വിമാനം രാവിലെ 9.07നാണ് എല്ലാ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കി സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. മുന്‍കൂട്ടി അറിയിപ്പിനെ തുടര്‍ന്ന് സിഐഎഎല്‍ എല്ലാ അടിയന്തര സേവനങ്ങളും സജ്ജമാക്കിയിരുന്നു. ലാന്‍ഡിംഗിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വലതുവശത്തെ രണ്ടു ടയറുകളും പൊട്ടിയതായി സ്ഥിരീകരിച്ചു. 
യാത്രക്കാരിലും വിമാന ജീവനക്കാരിലും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ന്ന് റണ്‍വേയില്‍ പരിശോധന നടത്തി, സുരക്ഷ ഉറപ്പാക്കിയ ശേഷം റണ്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സാങ്കേതിക തകരാര്‍: ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ഇറക്കി