ചിത്രാംബരി പി ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026

ചിത്രാംബരി പി ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026


കൊച്ചി: ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം ചിത്രാംബരി പി സ്വന്തമാക്കി. 26-ാം ഇംപ്രസാരിയോ മിസ് കേരള 'സര്‍ക്ലെറ്റ് ഓഫ് എലൊക്വന്‍സ്' കിരീടം മലപ്പുറം സ്വദേശിയായ ചിത്രാംബരി പിയെ കേരള തൊഴില്‍- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും കഴിഞ്ഞ വര്‍ഷത്തെ ജേത്രി ശ്രീനിധി സുരേഷും ചേര്‍ന്ന് ചൂടിച്ചു. 

ഫസ്റ്റ് റണ്ണറപ്പ് 'എറ്റേണല്‍ ബ്യൂട്ടി'യായി മേഘ മറിയ ജോസും സെക്കന്റ് റണ്ണറപ്പ് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' ആയി കാജല്‍ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. 

മിസ് ബ്യൂട്ടിഫുള്‍ സ്‌മൈലും ചിത്രാംബരി നേടി. മിസ് ഫോട്ടോജനിക്കും മിസ് ബ്യൂട്ടിഫുള്‍ ഹെയറുമായി ഗോപിക കൃഷ്ണന്‍ യു കെ, മിസ് ബ്യൂട്ടിഫുല്‍ സ്‌കിന്‍, മിസ് ഫിറ്റ്‌നസ് എന്നിവയായി ഡോണ മൈക്കിള്‍, മിസ് ഇന്നര്‍ വോയ്‌സായി മാനസ പ്രകാശ്, മിസ് ബ്യൂട്ടിഫുള്‍ ഐസായി മൈഥിലി ദിലീപ് എ, മിസ് ടാലന്റഡായി ദൃശ്യ സൂരജ് എമിസ് കണ്‍ജീനിയാലിറ്റിയായി അമൃത നായര്‍ എന്നിവര്‍ നേട്ടങ്ങള്‍ സ്വന്തമാക്കി. 

സ്ത്രീകളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം വിധി രൂപപ്പെടുത്താനുള്ള കഴിവിനെയും ആഘോഷിക്കുന്ന 'അവള്‍ അവള്‍ക്കുവേണ്ടി അവളാല്‍' എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ മിസ് കേരള ഒരുക്കിയത്. ഈ ആശയത്തിന്റെ ഭാഗമായി ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.