ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.രാവിലെ 11.30 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി.
വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. വിഴിഞ്ഞം തുറമുഖം, എയിംസ് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചതായാണ് സൂചന.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന സംരംഭങ്ങളും സംസ്ഥാനം നേരിടുന്ന വിവിധ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ ചർച്ചകളുടെ പ്രധാന ഉദ്ദേശം.
മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
