പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം


തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള എസ് സി സി സി, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിന്‍ഹ, ടി വി അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.