തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി, മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയിൽ നിന്നും പണം വാങ്ങി. എത്ര കിട്ടിയെന്ന് വിഡി സതീശൻ വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് അനുകൂല്യം ഇല്ല. അപ്പോളാണ് മദ്യം ഒഴുക്കുന്ന ഈ വിസ്മയം. കർണാടക മദ്യ ലോബി ഇതിന് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു.
വിദേശ മദ്യ ചട്ടങ്ങളിൽ എൽ.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽ.ഡി.എഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു. എന്നാൽ, കാര്‍ഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സി.പി.എം വിമര്‍ശനം.
'എത്ര കിട്ടി?, സതീശൻ പറയണമെന്ന് എം.ബി രാജേഷ്; വീര്യം കുറഞ്ഞ മദ്യത്തിൽ അഴിമതി ആരോപണവുമായി എൽ.ഡി.എഫ്
