ഭരത് പി ജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി നിര്യാതയായി

ഭരത് പി ജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി നിര്യാതയായി


കൊച്ചി: ഭരത് പി ജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) നിര്യാതയായി. അരങ്ങില്‍ പി ജെ ആന്റണിയുടെ നായികയായിരുന്ന മേരി പിന്നീട് കാമുകിയും ഭാര്യയുമാവുകയായിരുന്നു. 

അഡ്വ. എലിസബത്ത് ആന്റണി, ജോസഫ് ആന്റണി എന്നിവരാണ് മക്കള്‍. 

പി ജെ ആന്റണിയുടെ സര്‍ഗ്ഗസൃഷ്ടികള്‍ക്കു പിറകില്‍ നിശ്ശബ്ദ സാന്നിധ്യമായി മേരി ആന്റണിയുണ്ടായിരുന്നു.