തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍


തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലാ ക്യാമ്പസ്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. അവര്‍ക്ക് പിന്നാലെ ജോലിക്കെത്തിയ കാഷ്യറും മാനേജറുമാണ് പൊലീസിന് വിവരം നല്‍കിയത്.

മരിച്ചവരില്‍ ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റേയാളുടെ മൃതദേഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.