മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം


തലശ്ശേരി: മന്ത്രി വീണാ ജോര്‍ജിനെതിരായ കെ എസ് യു പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് സെഷന്‍സ് കോടതി. മന്ത്രിയെ കരിങ്കോടി കാണിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും വധശ്രമം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി നടപടി. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ആയുധങ്ങളുമായെത്തി മന്ത്രിയുടെ കഴുത്തിന് നേരെ ആക്രമണം നടത്തിയെന്നും കൊല്ലാന്‍ ആക്രോശിച്ചുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന യാതൊരു തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പൊലീസ് വാദത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, പ്രതികളെ സംഭവസ്ഥലത്തു നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടും ആക്രമണത്തിന് ഉപയോഗിച്ചെന്ന പറയപ്പെടുന്ന ആയുധം കണ്ടെത്താനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.