തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിനെ മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഇതാദ്യമായാണ് ഒരു സംസ്ഥാന നിയമസഭ ഗ്യാനേഷ്‌കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്. ഭരണപക്ഷമായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫും പ്രമേയത്തെ അനുകൂലിച്ചു. മൂന്ന് ബിജെപി അംഗങ്ങളില്‍ രണ്ടുപേര്‍ പ്രമേയത്തെ എതിര്‍ത്ത് ഭേദഗതികള്‍ അവതരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി വിഡി സതീശന്‍ അവ അംഗീകരിച്ചില്ല. ഇന്ന് രാവിലെ സബ്‌മിഷനും ശ്രദ്ധക്ഷണിക്കലിനും ശേഷമാണ് ചട്ടം 118 അനുസരിച്ചുള്ള പ്രത്യേക പ്രമേയം മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും ആരോപണ വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരെ ഉള്‍പ്പെടുത്തി പുന സംഘടിപ്പിക്കാന്‍ നടപിടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്ര സര്‍ക്കിരനോടും ആവശ്യപ്പെടുന്ന പ്രമേയമാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തിൻ്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പുകളും ഓരോ പൗരനും ഭരണ ഘടന ഉറപ്പു നല്‍കുന്ന സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശവുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമീപകാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും രാജ്യത്തുടനീളം ഉയര്‍ന്നു വന്നിട്ടുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. എസ്‌ഐആറിൻ്റെ പേരില്‍ കൃത്യമായ മാനദണ്ഡങ്ങളോ മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ ഇല്ലാതെ ലക്ഷക്കണക്കിന് പൗരന്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പാര്‍ശ്വവൽക്കരിക്കപ്പെട്ടവർ, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, യുവ വോട്ടര്‍മാര്‍ എന്നിവരുടെ വോട്ടവകാശം സാങ്കേതികമായ തിരിമറികളിലൂടെ കവര്‍ന്നെടുക്കുന്നത് ജനാധിപത്യ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇലക്‌ടറല്‍ രജിരസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ അധികാരം സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ഇല്ലാതാക്കിയെന്നതും 1960 - ലെ വോട്ടര്‍ രജിരസ്‌ട്രേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫാറം ആറ്
ഭേദഗതി വരുത്തിയതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നടപടികളില്‍ കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളും വിഷയത്തിനൻ്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
നിയമപരമായും സുതാര്യമായും പ്രവര്‍ത്തിപ്പിക്കുനതില്‍ ഇലക്ഷന്‍ കമ്മീഷന്‍ പരാജയനപ്പട്ടിരിക്കുന്നു. പ്രസ്തുത അപാകതകള്‍ പരിഹരിക്കുനതിനും, അര്‍ഹരായ മുഴുവന്‍ ആളുകളുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കുനതിനും നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകൂട സ്വാധീനങ്ങള്‍ വഴങ്ങാതെ പൂര്‍ണമായും നിഷ്പക്ഷമായി പ്രവര്‍ത്തിരക്കണ്ടതുണ്ട്. എന്നാല്‍ കമ്മീഷൻ്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അതിൻ്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 ഉറപ്പുനല്‍കുന പൗരൻ്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവര്‍ന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്.
വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടക്കുന്നത് ജനവിധിനയത്തന്നെ അട്ടിമറിക്കുനതിന് തുല്യമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണനറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന സുപ്രീംകോടതി വിധിച്ചിരുന്നു. എനാല്‍, പിന്നീട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലൂനട ചീഫ് ജസ്റ്റിസിനന ഒഴിവാക്കി കേന്ദ്ര മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുള്ള രീതിയില്‍ സെലക്ഷന്‍ കമ്മിറ്റിയെ മാറ്റി സ്ഥാപനത്തിനൻ്റെ നിഷ്പക്ഷത തകര്‍ത്തതായും പ്രമേയത്തില്‍ പറയുന്നു. ശബ്ദ വോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.
രാജ്യത്താദ്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ ആവശ്യപ്പെട്ട് കേരള നിയമസഭയുടെ ചരിത്ര പ്രമേയം
