കൊച്ചി: ഇന്ത്യയുടെ അഭിമാന സുരക്ഷാ ഏജന്‍സിയാ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ വ്യോമയാന വിഭാഗം 52 സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (എസ്.എ.ജി) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമഗ്രമായ റിയല്‍ടൈം ആന്റിഹൈജാക്ക് അഭ്യാസം വിജയകരമായി നടത്തി. യഥാര്‍ത്ഥ വിമാനത്തില്‍ നടത്തിയ ആന്റി ഹൈജാക് ഡ്രില്ലില്‍ 52 എന്‍.എസ്.ജി കമാന്‍ഡോകള്‍ പങ്കെടുത്തു.
വിവിധ ഏജന്‍സി പങ്കാളിത്തത്തോടെ നടത്തിയ അഭ്യാസം ഡിസംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 20ന് പുലര്‍ച്ചെ അവസാനിച്ച ലൈവ് ഓപ്പറേഷനില്‍ ' വ്യോമസുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലെ' പ്രവര്‍ത്തനസജ്ജത, പ്രതികരണ സമയം, ഏജന്‍സികളിലുടനീളമുള്ള ഏകോപനം, കമാന്‍ഡ്കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തപ്പെട്ടു
ഹൈജാക് ചെയ്യപ്പെട്ട വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നുവെന്ന സങ്കല്‍പ്പിത സാഹചര്യം സൃഷ്ടിച്ചു. അതോടെ ഏറോഡ്രോം എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി (അഋങഇ) ഉടന്‍ പ്രവര്‍ത്തനക്ഷമമായി. തന്ത്രപരമായ തീരുമാനമെടുക്കല്‍, ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം, ചര്‍ച്ചാ നടപടികള്‍, മെഡിക്കല്‍ സജ്ജത, അടിയന്തര ആശയവിനിമയ സംവിധാനങ്ങള്‍, യാത്രക്കാരുടെ സുരക്ഷ തുടങ്ങിയ എല്ലാ അടിയന്തര പ്രതികരണ നടപടികളും അഭ്യാസത്തിലൂടെ സമഗ്രമായി പരീക്ഷിച്ചു. 52 SAG, NSG ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ അമിത് കുമാര്‍** അഭ്യാസത്തിന് നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ശ്രീമതി പ്രിയങ്ക ജി ഐഎഎസ്. വിമാനത്താവള ഡയറക്ടര്‍ ശ്രീ. ജി. മനു,
ഡിസിപി ശ്രീ. മഹേഷ് എസ് ഐപിഎസ് എന്നിവര്‍ വിവിധ ഏജന്‍സികളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ തങ്ങളുടെ നടപടിക്രമ ചുമതലകള്‍ നിര്‍വഹിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് , കേരള സംസ്ഥാന ഭരണകൂടം,കേരള പോലീസ്, ട്രാഫിക് പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ,ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ,എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ,ആരോഗ്യ വകുപ്പ്, നിശ്ചിത നഗര ആശുപത്രികള്‍,ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്,എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC),ഇന്‍ഡിഗോ എയര്‍ലൈന്‍സ്,ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അഭ്യാസത്തില്‍ പങ്കെടുത്തു.
'ഹൈജാക് ചെയ്യപ്പെട്ട വിമാനവുമായി ' ബന്ധം സ്ഥാപിച്ചശേഷം ആദ്യം ഹൈജാക്കര്‍മാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി സങ്കല്‍പ്പിച്ചതിന് ശേഷം* സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്അതിവേഗവും കൃത്യവുമായ നിയന്ത്രിത ഓപ്പറേഷന്‍ ആരംഭിച്ചു. ക്ലോസ്‌ക്വാര്‍ട്ടര്‍ യുദ്ധ സാങ്കേതികവിദ്യകള്‍, വിമാനത്തിനുള്ളിലെ ഇടപെടല്‍ നടപടികള്‍, ബന്ദികളെ രക്ഷിക്കുന്ന നൈപുണ്യങ്ങള്‍ എന്നിവ പരീക്ഷിക്കപ്പെട്ടു. അഭ്യാസത്തിന് ശേഷം, എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ സിയാല്‍ വിശദമായ അവലോകന യോഗം നടത്തി. മികച്ച പ്രവര്‍ത്തന രീതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും രേഖപ്പെടുത്തി.
എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ നടന്ന ആന്റി ഹൈജാക് ഓപ്പറേഷനില്‍ ഭാഗമാകാന്‍ കഴിഞ്ഞത് സിയാലിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഏറെ ഗുണകരമാവുമെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
അഭ്യാസത്തെ കുറിച്ച് പ്രതികരിച്ച ഇകഅഘ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എസ്. സുഹാസ് ഐഎഎസ് പറഞ്ഞു:
''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. ഈ റിയല്‍ടൈം ആന്റിഹൈജാക്ക് അഭ്യാസം നമ്മുടെ അടിയന്തര സജ്ജതയും ഏജന്‍സികളിടയിലെ ഏകോപനവും ശക്തമാണെന്ന് തെളിയിക്കുന്നു. ദേശീയ സുരക്ഷാ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സിയാല്‍ പൂര്‍ണ്ണമായും പ്രതിബദ്ധമാണ്.'' സുഹാസ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, ഡി.ജി.സി.എ എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സിയാലില്‍ എന്‍.എസ്.ജി. ആന്റി ഹൈജാക് ഡ്രില്‍ നടത്തിയത്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എന്‍എസ്എജിയുടെ ആന്റിഹൈജാക്ക് മോക് ഡ്രില്‍
