തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിൽ ആകാശത്തൊട്ടിൽ പൊട്ടിവീണ് അപകടം. ജയിന്റ് വീലിൽ നിന്ന് താഴെവീണ് കുട്ടികളടക്കം അഞ്ച് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലെത്തിച്ചു. ഒരു സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകൾ.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയിന്റ് വീലിന്റെ വെല്‍ഡിങ് മുറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. റൈഡില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ കേരളത്തിലെ പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണിത്. അവധിക്കാലമായതിനാലും ഇന്ന് അവധി ദിവസമായതിനാലും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. റൈഡിലുണ്ടായിരുന്ന 15ഓളം പേര്‍ താഴെ വീണതായാണ് വിവരം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് റൈഡ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിലെ ആകാശത്തൊട്ടിൽ പൊട്ടിവീണു; നിരവധി പേർക്ക് പരിക്ക്
