കേരളത്തില്‍ എയിംസ്, ക്ഷേമപെന്‍ഷന്‍ 3000 രൂപ, ദരിദ്രര്‍ക്ക് 2 ഗ്യാസ് സിലിണ്ടര്‍: എന്‍ ഡി എയുടെ പ്രകടന പത്രിക പുറത്തിറക്കി

കേരളത്തില്‍ എയിംസ്, ക്ഷേമപെന്‍ഷന്‍ 3000 രൂപ, ദരിദ്രര്‍ക്ക് 2 ഗ്യാസ് സിലിണ്ടര്‍: എന്‍ ഡി എയുടെ പ്രകടന പത്രിക പുറത്തിറക്കി


തിരുവനന്തപുരം: എന്‍ ഡി എ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി. ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നബീനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

ദരിദ്ര കുടുംബങ്ങലിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ റീചാര്‍ജ്ജ് ഉള്ള ഭക്ഷ്യ ആരോഗ്യ സുരക്ഷ കാര്‍ഡ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയില്‍ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സര്‍വീസുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

ക്ഷേത്രഭരണത്തില്‍ ഭക്തരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമെന്നും ഇതിലൂടെ ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളു സംരക്ഷിക്കുമെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമയബന്ധിതമായ സി ബി ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഭക്തര്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ശബരിമല അടിസ്ഥാന സൗകര്യവികസന മിഷന്‍ ആരംഭിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ക്ഷേമപെന്‍ഷനുകള്‍ 3000 രൂപയാക്കി ഉയര്‍ത്തും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് സൗജന്യ എല്‍ പി ജി സിലിണ്ടര്‍ നല്‍കും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.