ചെങ്കല്‍പേട്ട്: നടന്‍ വിജയ്യുടെ വിവാഹമോചന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ചെങ്കല്‍പേട്ട് കുടുംബ കോടതി ജൂണ്‍ 16ലേക്ക് നീട്ടി. വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗമാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ടി വി കെ നേതാവായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെയാണ് വിവാഹമോചന ഹര്‍ജി കോടതി പരിഗണിച്ചത്.
ഫെബ്രുവരി 26നാണ് വിജയ്യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത്. മറ്റൊരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാഹ മോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചത്.
തമിഴ്‌നാട്ടിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. വിജയോടുള്ള കടുത്ത ആരാധനയാണ് ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചത്. സ്‌പെഷ്യല്‍ മാരേജ്യ ആക്ട് പ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും നടത്തിയ വിവാഹത്തില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.
