വാഗ്ദാനങ്ങള്‍ വാരിക്കോരി വെട്രി കഴകത്തിന്റെ പ്രകടന പത്രിക

വാഗ്ദാനങ്ങള്‍ വാരിക്കോരി വെട്രി കഴകത്തിന്റെ പ്രകടന പത്രിക


ചെന്നൈ: നടന്‍ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പ്രകടന പത്രിക പുറത്തിറക്കി. സൗജന്യ ഗ്യാസ് സിലിണ്ടര്‍, പ്രതിമാസം ധനസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിവാഹത്തിന് വധുവിന് സ്വര്‍ണവും പട്ടുസാരിയും, മാസം തോറും 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങി വന്‍ വ്ഗാദനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 

തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം  4,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2000 രൂപയും നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

60 വയസ് പൂര്‍ത്തിയാകാത്ത സ്ത്രീകള്‍ക്ക് 2,500 രൂപ വീതം മാസം നല്‍കുമെന്നും യുവ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.