കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും അവഗണന; വേഗറെയിലും, എയിംസുമില്ല

കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും അവഗണന; വേഗറെയിലും, എയിംസുമില്ല


ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നും ലഭിക്കാതിരുന്നത് നിരാശയായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴി പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. എയിംസ് ഉൾപ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചില്ല.

നികുതി നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും, നികുതി നടപടികൾ ലഘൂകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, വേഗറെയിൽ പദ്ധതിയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയതോടെ പാർലമെന്റിൽ പ്രതിഷേധം ഉയർന്നു. മുംബൈ–പുണെ, പുണെ–ഹൈദരാബാദ്, ഹൈദരാബാദ്–ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡൽഹി–വാരാണസി, വാരാണസി–സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കേരളത്തിന്റെ പേര് പട്ടികയിൽ ഇല്ലാതിരുന്നതോടെ കേരള എംപിമാർ സഭയിൽ 'കേരളം, കേരളം' എന്ന മുദ്രാവാക്യം വിളിച്ചുയർത്തി പ്രതിഷേധിച്ചു.

12 പുതിയ ജലപാത പദ്ധതികളിലും കേരളത്തിന് ഇടം ലഭിച്ചിട്ടില്ല. അപൂർവ ധാതുക്കളുടെ ഖനനം വർധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ധാതു ഇടനാഴിയിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ യലേൃമരവലേ,േ നികുതി പരിഷ്‌കാരങ്ങൾക്കാണ് ബജറ്റിൽ കൂടുതൽ ഊന്നൽ നൽകിയതെന്നും, സംസ്ഥാനത്തിന് പ്രതീക്ഷിച്ച വികസന പദ്ധതികളിൽ നിന്ന് കേരളം പുറത്തായി എന്നുമാണ് വിലയിരുത്തൽ.