ചെന്നൈ: ഒരു പാര്‍ട്ടി തങ്ങള്‍ക്ക് 90 സീറ്റുകളും വിജയ്ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തുവെന്ന അവകാശവാദവുമായി തമിഴക വെട്രികഴകം ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന. എന്നാല്‍ വിജയ് ഈ വാഗ്ദാനങ്ങളെല്ലാം നിരസിച്ചുവെന്നും ആധവ് പറഞ്ഞു.
ഏത് പാര്‍ട്ടിയാണ് വാഗ്ദാനം നല്‍കിയതെന്ന് ആധവ് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി പദം വച്ചു നീട്ടിയില്‍ ഡല്‍ഹിക്കു മുന്നില്‍ കീഴടങ്ങുന്ന ഒരു വ്യക്തിയല്ല വിജയിയെന്നും അവര്‍ തങ്ങള്‍ക്ക് എല്ലാ വിധത്തിലുമുള്ള വാഗ്ദാനങ്ങള്‍ വച്ചു നീട്ടുകയും 50 മുതല്‍ 90 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തുവെന്നുമാണ് ആധവ് പറഞ്ഞത്. പാര്‍ട്ടിയുടെ പേര് നേരെ പറഞ്ഞില്ലെങ്കിലും സൂചനകളുണ്ട്.
പദവികളല്ല, ജനങ്ങളുടെ വിശ്വാസമാണ് വേണ്ടതെന്നാണ് വിജയ് പറഞ്ഞതെന്നും കൊളത്തൂരില്‍ നടത്തിയ പാര്‍ട്ടി യോഗത്തില്‍ ആധവ് അവകാശപ്പെട്ടു. ഏതു പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും എന്‍ ഡി എ ടി വി കെയുമായി നടത്തിയ ചര്‍ച്ചകളിലേക്ക് പലരും വിരല്‍ ചൂണ്ടുന്നുണ്ട്. എന്‍ ഡി എ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നും എന്‍ ഡി എ സഖ്യത്തിലെ ഭൂരിപക്ഷം പേരും ഇതില്‍ അതൃപ്തരായിരുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
വിജയിയുടെ പാര്‍ട്ടിയുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് എ ഐ എ ഡി എം കെ വ്യക്തമാക്കിയിരുന്നു.
