ബംഗാളിൽ ബിജെപി കുതിപ്പ്, തമിഴ്‌നാട്ടിൽ ടി വി കെ മുന്നിൽ

ബംഗാളിൽ ബിജെപി കുതിപ്പ്, തമിഴ്‌നാട്ടിൽ ടി വി കെ മുന്നിൽ


ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റസൂചനകൾ പുറത്തുവരുന്നു. തമിഴ്‌നാട്ടിൽ ആദ്യമായി മത്സരിക്കുന്ന ടിവികെക്ക് മികച്ച മുന്നേറ്റം ലഭിക്കുന്നതായി ട്രൻഡുകൾ വ്യക്തമാക്കുന്നു. ചെപ്പോക്ക്-തിരുവല്ലിക്കേണി മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിൻ പിന്നിലായിരിക്കുന്നത് ശ്രദ്ധേയമാണ്.

പശ്ചിമ ബംഗാളിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ലീഡ് 100 കടന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിൽ പോലും അവർ പിന്നിലാണ്. അതേസമയം ബിജെപി നേതാവ് സുവേന്ദു അധികാരി മുന്നിൽ തുടരുന്നു.

അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് വ്യക്തമായ ആധിപത്യം. അസമിൽ ബിജെപി ഇതിനകം തന്നെ കേവല ഭൂരിപക്ഷം കടന്നതായാണ് സൂചനകൾ.

തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ ആകെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ പിന്നീട്, ഈ മാസം 24നാണ് നടക്കുക. ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിൽ 21ന് ഇവിടെ റീപോളിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.