ന്യൂഡല്‍ഹി: ബംഗാള്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഇടപെടലുമായി സുപ്രിം കോടതി. അപ്പീല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയിലെ ഒഴിവാക്കലുകള്‍ക്കെതിരെയുള്ള അപ്പീലുകള്‍ ഈ ട്രൈബ്യൂണല്‍ കേള്‍ക്കും. ബംഗാളിലെ തീവ്ര വോട്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
നിലവില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് തുടര്‍ നടപടികള്‍ക്കായി ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അവരുടെ പരാതികള്‍ ട്രൈബ്യൂണലുകള്‍ കേള്‍ക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
അപ്പീല്‍ കേള്‍ക്കാന്‍ സ്വതന്ത്രമായൊരു സംവിധാനത്തിന്റെ അഭാവമുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിം കോടതിയുടെ ഇടപെടലുണ്ടായത്.
