ന്യൂഡല്‍ഹി: പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായി ജനുവരിയില്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അഥവാ ഐ- പി എസി സഹസ്ഥാപകനും ഡയറക്ടറുമായ പ്രതീക് ജെയിനിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ഇടപെട്ടതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനത്തെ സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷത്തെ 'അസാധാരണമായ സാഹചര്യം' എന്ന് വിശേഷിപ്പിച്ച സുപ്രിം കോടതി, റെയ്ഡ് നടത്തുന്നതിനിടെ മുഖ്യമന്ത്രി ലാപ്ടോപ്പ്, ഫോണ്‍, ഫയലുകള്‍ എന്നിവ ബലമായി പിടിച്ചുകൊണ്ടുപോയതിനെ പരാമര്‍ശിച്ചു.
മുഖ്യമന്ത്രി നടത്തിയ അത്തരമൊരു പ്രവൃത്തി ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമല്ലെന്നും രാജ്യത്ത് അന്വേഷണ ഏജന്‍സി ഓഫീസിലേക്ക് ഒരു സിറ്റിംഗ് മുഖ്യമന്ത്രി കടന്നുചെല്ലുന്ന ദിവസം വരുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നും ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് അന്വേഷണത്തിനിടയില്‍ കയറി ജനാധിപത്യത്തെ അപകടത്തിലാക്കാനും തുടര്‍ന്ന് ഇതിനെ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമെന്ന് പറയാനും കഴിയില്ല. ഇത് മുഖ്യമന്ത്രിയായിരിക്കുന്ന ഒരാള്‍ മുഴുവന്‍ ജനാധിപത്യത്തെയും അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്ന് ജസ്റ്റിസ് പി കെ മിശ്രയും എന്‍ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
പശ്ചിമ ബംഗാള്‍ ഭരണകൂടത്തിനുവേണ്ടി വാദിച്ച അഭിഭാഷകരോട്, നിയമ തത്വങ്ങളെക്കുറിച്ച് വാദിക്കാമെന്നും എന്നാല്‍ സംസ്ഥാനത്തെ പ്രായോഗിക യാഥാര്‍L്യങ്ങള്‍ക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ബംഗാളിലെ മാള്‍ഡ ജില്ലയിലെ കാലിയചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിനുള്ളില്‍ (ബിഡിഒ) മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ജനക്കൂട്ടം ബന്ദികളാക്കിയതും സുപ്രിം കോടതി പരമാര്‍ശിച്ചു.
