145 വര്‍ഷത്തിനിടെ ഇതാദ്യം; ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്‌ വനിത പ്രിന്‍സിപ്പല്‍, മലയാളിയായ പ്രൊഫ. സൂസന്‍ ഏലിയാസ്‌

145 വര്‍ഷത്തിനിടെ ഇതാദ്യം; ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്‌ വനിത പ്രിന്‍സിപ്പല്‍, മലയാളിയായ പ്രൊഫ. സൂസന്‍ ഏലിയാസ്‌


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്‌തമായ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്റെ ആദ്യ വനിതാ പ്രിന്‍സിപ്പലായി പ്രൊഫ.സൂസന്‍ ഏലിയാസിനെ നിയമിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്‌തമായ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്റെ ആദ്യ വനിതാ പ്രിന്‍സിപ്പലായി പ്രൊഫ.സൂസന്‍ ഏലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ സൂസന്‍ ഏലിയാസ്‌, കോളേജിന്റെ 14-ാമത്‌ പ്രിന്‍സിപ്പലാണ്‌. 145 വര്‍ഷത്തെ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത ഈ പദവിയിലെത്തുന്നത്‌. ജൂണ്‍ 1ന്‌ പുതിയ ചുമതലയേല്‍ക്കും.

എ.ഐ സാങ്കേതിക വിദ്യയിലെ ഗവേഷകയായ സൂസന്‍, നിലവില്‍ ഉത്തര്‍പ്രദേശിലെ ചണ്ഡിഗഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രോ വൈസ്‌ ചാന്‍സലറാണ്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനിയറിംഗില്‍ ബി.ടെക്‌ ബിരുദധാരിയാണ്‌. കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ പങ്കാളിയായിട്ടുണ്ട്‌. സൈനികരുടെ ആരോഗ്യക്ഷേമവുമായി ബന്ധപ്പെട്ട ഡി.ആര്‍.ഡി.ഒ പ്രോജക്ടുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

എ.ഐയും ക്വാണ്ടം കമ്പ്യൂട്ടിംഗും ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്‌ കോഴ്‌സുകളിലൂടെ കൂടുതല്‍ തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ പ്രൊഫ.സൂസ ഏലിയാസ്‌ പറഞ്ഞു. കോളേജില്‍ പുതുതായി എം.എസ്‌#സി ക്വാണ്ടം കമ്പ്യൂട്ടിംഗ്‌ കോഴ്‌സ്‌ ആരംഭിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കര്‍, സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്‌, സാമ്പത്തിക വിദഗ്‌ദ്ധന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ തുടങ്ങിയ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ പ്രമുഖരുമായി സഹകരിച്ച്‌ അഭിഭാഷകരും ജേര്‍ണലിസ്റ്റുകളും അടക്കമുള്ള പ്രൊഫഷണലുകള്‍ക്കായി ഷോര്‍ട്ട്‌ ടേം എ.ഐ കോഴ്‌സുകള്‍ ആരംഭിക്കുന്നത്‌ പരിഗണിക്കുന്നുണ്ട്‌.