നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനാണ് രാജ്യം ഭരിക്കുന്നവരുടെ ശ്രമമെന്ന് സോണിയാ ഗാന്ധി

നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനാണ് രാജ്യം ഭരിക്കുന്നവരുടെ ശ്രമമെന്ന് സോണിയാ ഗാന്ധി


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ബി ജെ പി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി സോണിയ ഗാന്ധി. നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനുമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് ജവഹര്‍ ഭവനില്‍ നടന്ന നെഹ്‌റു സെന്റര്‍ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പറഞ്ഞു.

നെഹ്‌റുവിന്റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമര്‍ശനവും സ്വാഗതാര്‍ഹമാണ്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റേയും പേര് പരാമര്‍ശിക്കാതെയായിരുന്നു സോണിയയുടെ വിമര്‍ശനം.

ബാബരി മസ്ജിദ് പണിയാന്‍ നെഹ്‌റു പൊതു ഖജനാവിലെ പണം ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ഈ നീക്കത്തെ സര്‍ദാര്‍ പട്ടേല്‍ തടഞ്ഞിരുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

കേന്ദ്രമന്ത്രിയുടെ ആരോപണം ശുദ്ധ നുണയാണ്. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പിന്റെ അന്തരീക്ഷം വളരെ കാലം മുന്‍പ് വിതച്ച പ്രത്യയശാസ്ത്രമാണ്. അദ്ദേഹത്തിന്റെ കൊലയാളികളെ ഇന്നും അവരുടെ അനുയായികള്‍ മഹത്വവല്‍ക്കരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.