ന്യൂഡല്‍ഹി: മകന്‍ രാഹുല്‍ ഗാന്ധിയുടെ ജനനത്തിന് മുമ്പ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നുവെന്നും എന്നാല്‍ ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചുവെന്നും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്,' എന്ന പുസ്തകത്തിലാണ് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന് സോണിയ തുറന്നുപറയുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പുസ്തകത്തില്‍, ഇതുവരെ പരസ്യമായി പങ്കുവച്ചിട്ടില്ലാത്ത വ്യക്തിപരമായ അനുഭവങ്ങളാണ് അവര്‍ വിവരിക്കുന്നത്.
1968 സെപ്റ്റംബറിലായിരുന്നു സോണിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഗാന്ധി കുടുംബത്തില്‍ സന്തോഷം പടര്‍ത്തിയത്. സാധാരണ ഗൗരവഭാവത്തില്‍ കാണപ്പെട്ടിരുന്ന ഇന്ദിര ഗാന്ധി പോലും അന്ന് ഏറെ സന്തോഷത്തിലായിരുന്നുവെന്ന് സോണിയ ഓര്‍ക്കുന്നു. സോണിയയെ കെട്ടിപ്പിടിച്ച് ചുംബിച്ച ഇന്ദിരയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു!'
എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. പ്രസവം പ്രതീക്ഷിച്ചിരുന്നതിലും രണ്ടുമാസം മുമ്പ്, 1969 ജനുവരി 18-ന് സോണിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സ്വാഭാവിക പ്രസവമായിരുന്നു. ഇന്‍കുബേറ്ററില്‍ കിടത്തിയപ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ ഞാന്‍ ആദ്യമായി കേട്ടത്. പിന്നീട് രാജീവ് എന്നെ അവനെ കാണിക്കാന്‍ കൊണ്ടുപോയി. കട്ടിയുള്ള കറുത്ത മുടിയും, നീണ്ട് മെലിഞ്ഞ വിരലുകളുമുള്ള തികച്ചും പൂര്‍ണവളര്‍ച്ചയുള്ള ഒരു കുഞ്ഞു ആണ്‍കുട്ടി. രാജീവ് എന്‍റെ തോളില്‍ കൈചേര്‍ത്തുപിടിച്ച് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അവനെത്തന്നെ നോക്കിനിന്നു. ആ നിമിഷം തന്നെ ഞങ്ങള്‍ അവനുമായി പ്രണയത്തിലായി," ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കിയ ഓര്‍മക്കുറിപ്പില്‍ സോണിയ ഗാന്ധി കുറിച്ചു.
എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് രാജീവിനെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പുലര്‍ച്ചെ 6.30-ഓടെ കുഞ്ഞ് മരിച്ച വിവരം രാജീവ് സോണിയയെ അറിയിച്ചു."അവരുടെ സന്തോഷത്തിന് കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് രാവിലെ 6:30-ന് കുട്ടി മരിച്ചു. ആ വിവരം രാജീവ് എന്നെ അറിയിച്ചത് വളരെ ബുദ്ധിമുട്ടിയാണ്. 'ഇല്ല, ഇത് സംഭവിക്കാന്‍ പാടില്ല! എന്തുകൊണ്ട്, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു,' ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടുപേരും ആകെ തകര്‍ന്നുപോയിരുന്നു. പരസ്പരം ഞങ്ങള്‍ കെട്ടിപ്പിടിച്ചു. ഞാന്‍ നെഞ്ച് പൊട്ടി കരഞ്ഞു, എപ്പോഴും വികാരങ്ങള്‍ പുറത്തുകാണിക്കാതെ വളര്‍ത്തപ്പെട്ട രാജീവും അന്ന് അടക്കാനാവാതെ പൊട്ടിക്കരഞ്ഞു," മകനെ നഷ്ടപ്പെട്ട വേദനാജനകമായ നിമിഷങ്ങളെ കുറിച്ച് സോണിയ എഴുതി.
ഇന്ദിരാഗാന്ധിയുടെ ജീവനക്കാരില്‍ ഒരാളായിരുന്ന ആമി ക്രിഷ്ണ സംഭവമറിഞ്ഞ ഉടനെ തന്നെ സോണിയയുടെ അടുത്തേക്ക് ഓടിയെത്തി. "വാര്‍ത്തയറിഞ്ഞയുടന്‍, നഗരത്തിന് പുറത്തായിരുന്ന ഇന്ദിര ഗാന്ധിയും തന്‍റെ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് ആശുപത്രിയിലെത്തി.
"കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളോടെ അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു. ഒരുപാട് നേരം ഞങ്ങള്‍ക്കൊപ്പം ഇരുന്നു. ഞങ്ങളോടൊപ്പം നില്‍ക്കാനാണ് അവര്‍ ആഗ്രഹിച്ചതെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. വല്ലാത്തൊരു സങ്കടത്തോടെ പിറ്റേന്ന് അതിരാവിലെ അവര്‍ മടങ്ങി. ആ സന്തോഷനിമിഷത്തിനായി അവരും അത്രമേല്‍ കാത്തിരുന്നതായിരുന്നു." കുഞ്ഞിന്‍റെ മരണത്തിലുള്ള ഇന്ദിരാ ഗാന്ധിയുടെ മാനസികാവസ്ഥയെക്കുറിച്ച് സോണിയ എഴുതി.
'ആമി ആന്റി അരികിലിരിക്കെ രാജീവ് വളരെ സൗമ്യമായാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. 'ഇല്ല, അങ്ങനെ സംഭവിക്കില്ല! എന്തിന്?' എന്നായിരുന്നു എന്റെ ചോദ്യം. ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നുപോയി. പരസ്പരം മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു. സാധാരണഗതിയില്‍ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത രാജീവും അന്ന് പൊട്ടിക്കരഞ്ഞു,' സോണിയ ഓര്‍മിക്കുന്നു. വാര്‍ത്തയറിഞ്ഞ ഇന്ദിര ഗാന്ധി മറ്റൊരു സ്ഥലത്തായിരുന്നെങ്കിലും യാത്ര വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി. സോണിയയെയും രാജീവിനെയും കെട്ടിപ്പിടിച്ച ഇന്ദിരയുടെ കണ്ണുകള്‍ കരഞ്ഞ് ചുവന്നും വീര്‍ത്തുമിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. കുറച്ചുനേരം അവര്‍ക്കൊപ്പം ചെലവഴിച്ച ഇന്ദിരയ്ക്ക് ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കേണ്ടതിനാല്‍ പിറ്റേന്ന് രാവിലെ മടങ്ങേണ്ടിവന്നു.
കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നതായിരുന്നു പിന്നീട് കുടുംബത്തെ അലട്ടിയ ചോദ്യം. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി സംസ്‌കരിക്കാറില്ല. പകരം നദിയില്‍ ഒഴുക്കുകയാണ് പതിവ്. എന്നാല്‍ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ സോണിയക്ക് മനസില്ലായിരുന്നു. ഒരിക്കല്‍ ഓഖ്ല ബാരേജില്‍ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിക്കിടന്ന ഒരു പുരുഷന്റെ മൃതദേഹം കണ്ട ഓര്‍മയാണ് സോണിയയെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. മൃതദേഹത്തെ വിശന്നുനടന്ന നായ്ക്കള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന കാഴ്ച അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 'എന്ത് സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ ഞാന്‍ അനുവദിക്കില്ല. നദി എത്ര പവിത്രമാണെങ്കിലും എന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല,' എന്ന് താന്‍ ഉറച്ചുപറഞ്ഞതായി സോണിയ എഴുതുന്നു.
ഒടുവില്‍ മെഹ്‌റൗളിയിലെ ഫിറോസ് ഗാന്ധിയുടെ ഫാംഹൗസില്‍ കുഞ്ഞിനെ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. രാജീവും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ചേര്‍ന്നാണ് സംസ്‌കാരം നടത്തിയത്. ഫാംഹൗസിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് പൂത്തുനിന്നിരുന്ന പിങ്ക് ബോഗന്‍വില്ല ചെടിയുടെ ചുവട്ടില്‍ ആഴത്തില്‍ കുഞ്ഞിനെ അടക്കം ചെയ്തുവെന്ന് രാജീവ് പിന്നീട് സോണിയയോട് പറഞ്ഞു. പിന്നീട് ഫാംഹൗസില്‍ പോകുമ്പോഴെല്ലാം ഇരുവരും ആ സ്ഥലത്ത് പൂക്കള്‍ അര്‍പ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് വേദന കുറഞ്ഞില്ലെങ്കിലും സംഭവിച്ച യാഥാര്‍ഥ്യം അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്ന് സോണിയ കുറിക്കുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ ആഘാതം സോണിയയെ ഏറെക്കാലം വേട്ടയാടി. വിഷാദവും അപര്യാപ്തതാബോധവും കുറ്റബോധവുമെല്ലാം അനുഭവിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. ഇതിനിടെയാണ് ഒരു വലതുപക്ഷ പ്രതിപക്ഷ പത്രത്തില്‍ ഇന്ദിര ഗാന്ധിയെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പരാമര്‍ശം വന്നത്. 'അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ മുത്തശ്ശിയാകാനുള്ള ഇന്ദിര ഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു' എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് സോണിയ പറയുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയ്‌ക്കൊപ്പം ഈ അധിക്ഷേപവും തന്നെ തളര്‍ത്തിയെന്ന് അവര്‍ ഓര്‍ക്കുന്നു.
കാലം കടന്നുപോയതോടെ ദുഃഖത്തിന്റെ മേഘങ്ങള്‍ പതുക്കെ നീങ്ങി. 1969 ഒക്ടോബറില്‍ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത സോണിയ രാജീവിനെ അറിയിച്ചു. സന്തോഷത്തോടൊപ്പം ആശങ്കയും മനസിലുണ്ടായിരുന്നു. ഒടുവില്‍ 1970 ജൂണ്‍ 19ന് സോണിയ രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കി.
പ്രധാനമന്ത്രി പദം വേണ്ടെന്ന് വച്ചത്....
2004-ൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു. ചരിത്രപരമായ അത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് തന്റെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലൂടെ സോണിയ ഗാന്ധി വിശദമായി പങ്കുവെക്കുന്നു.
ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദാരുണമായ കൊലപാതകങ്ങൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്നായിരുന്നു രാഹുലും പ്രിയങ്കയും പ്രധാനമന്ത്രി പദത്തെ എതിർത്തത്. ആ പദവിയിലിരിക്കുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് അവർ ഭയന്നിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രധാനമന്ത്രിയാകുമോ എന്ന് മക്കൾ ചോദിച്ചപ്പോൾ ഇല്ലെന്ന് താൻ ഉറപ്പിച്ചു പറഞ്ഞിരുന്നതായി സോണിയ ഗാന്ധി ഓർമിക്കുന്നു. തൻ്റെ തീരുമാനം കേട്ടപ്പോൾ അവർക്ക് വലിയ ആശ്വാസമുണ്ടായെന്നും അവർ പുസ്തകത്തിൽ കുറിച്ചു.
അന്ന് പ്രസംഗപീഠത്തിൽ നിൽക്കുമ്പോൾ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ ഓർക്കുന്നു. പ്രസംഗപീഠത്തിൽ നിന്ന് പിന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ചുറ്റും ആളുകളുണ്ടായിരുന്നു. തുടർന്ന് സഹപ്രവർത്തകരിൽ ഒരാൾ കൈയിൽ പിടിച്ച് അല്പം ആശ്വാസത്തിനായി ഹാളിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും, മക്കളായ രാഹുലും പ്രിയങ്കയും കൂടെ നിൽക്കുകയും ചെയ്തു. കുറച്ചുനേരത്തിന് ശേഷം താൻ പ്രസംഗം തുടരാനായി വീണ്ടും ഹാളിലെ പ്രസംഗപീഠത്തിലേക്ക് തിരികെ എത്തുകയായിരുന്നു.
മുറിക്ക് പുറത്തുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി ഇതുകേട്ട് കരഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് പോയത്. അമ്മ സമ്മതിച്ചുവെന്ന വിവരം അറിഞ്ഞ രാഹുൽ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. താൻ കടുത്ത സമ്മർദത്തിലാണെന്ന് പറഞ്ഞപ്പോൾ, തങ്ങളുടെ കാര്യം എന്താകുമെന്ന് ചോദിച്ച് രാഹുൽ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. എന്നാൽ നേരത്തെ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാനും എല്ലാ പിന്തുണയും നൽകുമെന്നും പ്രിയങ്ക പറഞ്ഞതായി സോണിയ ഗാന്ധി ഓർമിക്കുന്നു.
ഹാളിൽ തിരിച്ചെത്തിയ സോണിയ ഗാന്ധി എം.പിമാരോട് സംസാരിച്ച വരികൾ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. “നിങ്ങൾ എന്നെ സർവ്വസമ്മതയായ നേതാവായി തിരഞ്ഞെടുത്ത് വലിയ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. ഈ വിശ്വാസമാണ് എന്റെ തീരുമാനം പുനഃപരിശോധിക്കാൻ എന്നെ വലിയ സമ്മർദ്ദത്തിലാക്കുന്നത്. എങ്കിലും, ഇതുവരെ എന്നെ നയിച്ച തത്വങ്ങൾക്കനുസൃതമായി മാത്രമേ എനിക്ക് പ്രവർത്തിക്കാനാകൂ. അധികാരം ഒരിക്കലും എന്നെ ആകർഷിച്ചിട്ടില്ല, സ്ഥാനമാനങ്ങളും എന്റെ ലക്ഷ്യമായിരുന്നില്ല” എന്ന് അവർ വ്യക്തമാക്കി.
അന്ന് രാത്രി വലിയ മാനസിക സംഘർഷമാണ് താൻ അനുഭവിച്ചത്. ഇറ്റലിയിൽ ജനിച്ച് വളർന്ന താൻ ഇന്ത്യയെ നയിക്കുന്നതിലെ അനൗചിത്യം ഒരു വശത്തും, തന്നെ ചേർത്തുപിടിച്ച രാജ്യത്തോടും പാർട്ടിയോടുമുള്ള ഉത്തരവാദിത്തം മറുവശത്തും നിന്നു. ഒടുവിൽ തന്നോട് തന്നെ സത്യസന്ധത പുലർത്താൻ തീരുമാനിക്കുകയും പ്രധാനമന്ത്രി പദം വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ എത്തുകയുമായിരുന്നു. വിവരം അറിഞ്ഞപ്പോൾ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ച് പിന്തുണ നൽകി. പിന്നീട് പാർലമെൻ്റിൽ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ വലിയ ബഹളമാണ് ഉണ്ടായത്. എംപിമാർ മുദ്രാവാക്യം വിളിക്കുകയും കരയുകയും ചെയ്തു. എന്നാൽ തൻ്റെ മക്കൾ എഴുന്നേറ്റു നിന്ന് കൈയടിക്കുകയായിരുന്നുവെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ വ്യക്തമാക്കുന്നു.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒപ്പം നിന്ന പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയെക്കുറിച്ചും സോണിയ പ്രസംഗത്തിൽ പരാമർശിച്ചു. നിങ്ങളിൽ ഒരാളായും കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായും, നിങ്ങളോടൊപ്പവും രാജ്യത്തിനുവേണ്ടിയും പ്രവർത്തിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്യുന്നുവെന്ന് സോണിയ അന്ന് പ്രഖ്യാപിച്ചു. നമ്മുടെ തത്വങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ആദർശങ്ങൾക്കും വേണ്ടി പോരാടാനുള്ള ദൃഢനിശ്ചയം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നേതാക്കളിൽ ചിലർ അപ്പോഴും പ്രതിഷേധം ഉയർത്തി വിളിച്ചുപറയുന്നുണ്ടായിരുന്നെങ്കിലും, പിന്നീട് അവർ ശാന്തമായി തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് സോണിയ ഗാന്ധി ആത്മകഥയിൽ വ്യക്തമാക്കുന്നു. തുടർന്ന് തന്റെ പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ അനുവദി നൽകണമെന്ന് അവിടെ സന്നിഹിതരായ എം.പിമാരോട് അവർ ആവശ്യപ്പെടുകയായിരുന്നു.
എം.പിമാർ അതിന് സമ്മതം മൂളിയതോടെയാണ് സോണിയ ഗാന്ധി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് താൻ പടിയിറങ്ങുകയും ഡോ. മൻമോഹൻ സിങ്ങിനെ പുതിയ നേതാവായി നാമനിർദ്ദേശം ചെയ്യുകയുമായിരുന്നുവെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ കുറിക്കുന്നു.
'രാഹുലിന് മുമ്പ് ഒരു മകൻ, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവച്ച് സോണിയ
