സിങ്കപ്പെണ്ണേ... തമിഴ്‌നാട്ടില്‍ വനിതാ സംരക്ഷണത്തിന് സിങ്കപ്പെണ്‍

സിങ്കപ്പെണ്ണേ... തമിഴ്‌നാട്ടില്‍ വനിതാ സംരക്ഷണത്തിന് സിങ്കപ്പെണ്‍


ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വന്നു. ലോഗോ പ്രകാശനം മുഖ്യമന്ത്രി സി ജോസഫ് വിജയ് നിര്‍വഹിച്ചു.

സേനയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങള്‍ ഓടിച്ചു നോക്കിയ ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സേനയിലേക്ക് ഉടനെ തന്നെ 2,500 വനിത പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത്യം തടയുകയെന്നതായിരിക്കും ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കാരണം ലഹരി വസ്തുക്കളാണെന്നും സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഓരോ വ്യക്തിയും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ ജി കെ ഭവാനിശ്വരിയാണ് സേനയ്ക്ക് നേതൃത്വം നല്‍കുക.

വിജയിയും നയനതാരയും അഭിനയിച്ച ബിഗില്‍ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഹിറ്റ് ഗാനമാണ് സിംഗപ്പെണ്ണേ എന്നത്.