സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് സുഖേവ് സിങ് കാങ്


റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്യവസായി സുഖേവ് സിങ് കാങ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനായി ചില അമൂല്യ വസ്തുക്കള്‍ ലഭിക്കുന്നതിനായി നെഹ്‌റു കുടുംബത്തെ സമീപിക്കാനിരിക്കുകയാണ് അദ്ദേഹം. 

ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടത്തിന് പുറത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. 'ഇന്ത്യൻ ഹൗസ്' എന്നറിയപ്പെടുന്ന വീടിന്റെ പ്രവേശന കവാടത്തിൽ സോണിയ ഗാന്ധിയുടെ ജന്മസ്ഥലവും തീയതിയും (1946 ഡിസംബർ 9) രേഖപ്പെടുത്തിയ ബോർഡുമുണ്ട്. ഇറ്റലിയിലെ വിസെന്‍സ പ്രവിശ്യയിലുള്ള ലൂസിയാനയില്‍ ചാരനിറത്തിലുള്ള കല്ലും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മ്മിച്ച ആറ് മുറികളുള്ള വീടാണ് മ്യൂസിയമാക്കി മാറ്റാന്‍ സുഖേവ് സിങ് ഉദ്ദേശിക്കുന്നത്. 

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾക്ക് ലഭിച്ച ശ്രദ്ധയ്ക്കിടെ, വീട് മ്യൂസിയമാക്കി മാറ്റാനുള്ള നടപടികളിലേക്ക് സുഖ്‌ദേവ് സിങ് കാങ് നീങ്ങുകയാണ്. ഇതിനായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ നേരിട്ട് കണ്ട് കുടുംബ ചിത്രങ്ങളും രേഖകളും വ്യക്തിഗത വസ്തുക്കളും ശേഖരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ ബാല്യകാലവും യൗവനത്തിന്റെ ഒരു ഭാഗവും സോണിയ ഗാന്ധി ചെലവഴിച്ച വീടെന്ന നിലയില്‍ ഈ കെട്ടിടത്തിന് ചരിത്ര പ്രാധാന്യമുണ്ടെന്നാണ് ഇദ്ദേഹം കരുതുന്നത്. 

1992-ല്‍ ഹോഷിയാര്‍പൂരിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറുകയും പിന്നീട് പലവിധ വ്യവസായങ്ങളുമായി ഇറ്റലിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ് സുഖേവ് സിങ്. ഗാന്ധി കുടുംബത്തിന്റെ വലിയ ആരാധകന്‍ കൂടിയാണ് അദ്ദേഹം. വിനോദ സഞ്ചാരികള്‍ ആര് ആവശ്യപ്പെട്ടാലും വീട് തുറന്ന് കാണാനുള്ള സൗകര്യം ഒരുക്കി നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വീടിന്റെ പരിപാലനത്തിനും നികുതി അടയ്ക്കുന്നതിനുമായി സുഖേവ് സിങ് ഓരോ വര്‍ഷവും 1,000 യൂറോ ചെലവഴിക്കുന്നു.