നാഗ്പൂര്‍: ധുരന്ധര്‍ 2ന്റെ വിജയത്തിനു പിന്നാലെ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആര്‍ എസ് എസ് ആസ്ഥാനത്തെത്തി. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം ഒന്നര മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് രണ്‍വീര്‍ മടങ്ങിയത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഗ്‌ഡേവാര്‍, സര്‍ സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ സ്മൃതിമന്ദിരങ്ങളില്‍ രണ്‍വീര്‍ പുഷ്പാര്‍ച്ചന നടത്തി.
മോഹന്‍ ഭാഗവതുമായി ധുരന്ധര്‍ 2നെ കുറിച്ച് രണ്‍വീര്‍ ചര്‍ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആര്‍ എസ് എസ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേതാക്കള്‍ രണ്‍വീറിന് വിശദമാക്കിക്കൊടുത്തു. ധുരന്ധര്‍ 2 ആഗോളതലത്തില്‍ 1680 കോടി രൂപയാണ് ഇതുവരെ നേടിയത്.
മൂന്നു മാസത്തെ ഇടവേളയിലാണ് ധുരന്ധറിന്റെ രണ്ടു ഭാഗങ്ങള്‍ തിയേറ്ററിലെത്തിയത്. പാക്കിസ്ഥാനിലെത്തുന്ന ഇന്ത്യന്‍ അണ്ടര്‍ കവര്‍ ഏജന്റായാണ് ചിത്രത്തില്‍ രണ്‍വീര്‍ അഭിനയിച്ചത്. ധുരന്ധര്‍ പ്രോപ്പഗാണ്ട സിനിമയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ രണ്‍വീറിന്റെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചതും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
