ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ നാടകീയ രംഗങ്ങൾ. വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പോലീസ് തടഞ്ഞു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിനിടയാക്കി. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു.
ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ തിരിച്ച പ്രതിപക്ഷ എംപിമാരെ തടഞ്ഞിരിക്കുകയാണ് ഡൽഹി പൊലീസ്. ജൻപഥിൽ വൻ പൊലീസ് സന്നാഹം. സ്ഥലത്ത് വലിയ പ്രതിഷേധം ഉയരുകയാണ്. ജന്തർ മന്തറിലേക്ക് പോകാൻ തയാറായ എംപിമാരുടെ ബസ് നിലവിൽ പൊലീസ് തടഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ ക്ഷണ പ്രകാരം എത്തിയ പ്രതിപക്ഷ എംപിമാരെയാണ് പൊലീസ് തടഞ്ഞത്. ബസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയടക്കം പ്രവർത്തകർ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി.
മിന്നൽ സമരങ്ങളിലൂടെ പൊലീസിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ച് ജന്തർ മന്തറിൽ സമ്മർദ്ദം കടുപ്പിക്കാനാണ് പ്രതിപക്ഷം നീക്കം നടത്തിയത്. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു. ജന്തര്‍ മന്തറിലേക്ക് പോകുമെന്നും, സമരമിരിക്കുമെന്നുമാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് മറ്റ് നേതാക്കളും പ്രതികരിച്ചു. രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കൊപ്പം ബസിലുണ്ട്. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലേന്നാണ് നേതാക്കളുടെ പ്രതികരണം.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ജന്തർ മന്തറിലേക്കുള്ള വഴികൾ പൊലീസ് അടച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എംപിമാരുടെ ബസ്സിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമുണ്ട്. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. നിർദ്ദേശം മറികടന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പൊലീസ് വാഹനം തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബസ് തടഞ്ഞതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, എംപിമാര്‍ കയറിയ ബസ് ആര്‍എഎഫ് തടഞ്ഞു. ആര്‍എഎഫ് വാഹനം എംപിമാരുടെ ബസിന് കുറുകെയിടുകയായിരുന്നു. പ്രതിഷേധം തടയാന്‍ ജന്‍പഥില്‍ അസാധാരണ പൊലീസ് വിന്യാസമാണ് ഒരുങ്ങിയിരിക്കുന്നത്. സാദര്‍രത്ന ഹോട്ടലില്‍ മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ജന്തര്‍മന്തറിലേക്ക് പോകുന്ന വഴിയടച്ചു.
പൊലീസ് കേന്ദ്ര സേനയുടെ സഹായവും തേടിയിട്ടുണ്ട്. പ്രവർത്തകരെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചോരി മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും ഇരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ യോഗത്തിന് ശേഷമാണ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തത്.
"അവിടെ പ്രതിഷേധിക്കാൻ അനുവാദമില്ലെന്ന് അവർ ഇന്നലെ പറഞ്ഞു, അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധം ജന്തർ മന്തറിലേക്ക് മാറ്റുന്നത്... ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടി വരും. എനിക്കെതിരെ 100 എഫ്‌ഐആറുകൾ (FIR) രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല, ഓരോ എഫ്‌ഐആറും എനിക്ക് ഒരു മെഡൽ പോലെയാണ്. ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയാണ്.," ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
"ഞങ്ങളെല്ലാം ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ഞങ്ങൾ ഒറ്റക്കെട്ടാണ്, യാതൊരുവിധ ഈഗോയും ഇല്ലാതെയാണ് ഞങ്ങൾ ഇവിടെയുള്ളത്. അവരെ പുറത്താക്കുന്നത് വരെ ഞങ്ങൾ ഈ വമ്പൻ ശക്തിക്കെതിരെ പോരാടും," ടിഎംസി എംപി ഡെറെക് ഒബ്രിയൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്‌ച മാർച്ച് നടത്തിയ സാഹചര്യത്തിൽ നിർവാചൻ സദനിൽ (തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം) കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെ വാഹനത്തിന് മുകളിൽ കയറി നിന്ന് എൻഎസ്‌യുഐ അംഗങ്ങൾ പ്രതിഷേധിച്ചു. പാർലമെൻ്റിൽ നിന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ആസ്ഥാനത്തേക്ക് 'ഇന്ത്യ' (INDIA) സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ, 10 എംപിമാരടക്കം ഏകദേശം 260 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ എംപിമാർ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യ തലസ്ഥാനം കലുഷിതം: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും, രാഹുൽ കസ്റ്റഡിയിൽ
