ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലളാഡിമിര്‍ പുടിന് രാഷ്ട്രപതി ഭവനില്‍ നല്‍കിയ വിരുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം പി ശശി തരൂരിനെ ക്ഷണിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ കേന്ദ്രം ക്ഷണിച്ചില്ല. രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കുന്ന വിരുന്നിലേക്ക് തന്നെ ക്ഷണിച്ചതായി തരൂര്‍ തന്നെയാണ് അറിയിച്ചത്. താന്‍ ഉറപ്പായും പങ്കെടുക്കുമെന്നും തരൂര്‍ ്അറിയിച്ചു.
രാഹുലിന് ക്ഷണമില്ലെന്നത് ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണെന്നും എന്തുകൊണ്ടാണ് രാഹുലിനെ ക്ഷണിക്കാത്തതെന്ന് അറിയില്ലെന്നും പറഞ്ഞ തരൂര്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അധ്യക്ഷനെന്ന നിലയ്ക്കാണ് തന്നെ ക്ഷണിച്ചതെന്നും പറഞ്ഞു.
വിദേശ നേതാക്കളുടെ സന്ദര്‍ശനങ്ങളില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തുന്നതായി രാഹുല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മനഃപൂര്‍വം മാറ്റിനിര്‍ത്താറില്ലെന്നും വിദേശ നേതാക്കളാണ് ആരെയൊക്കെ കാണണമെന്നു തീരുമാനിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
ക്ഷണം ലഭിച്ചാല്‍ പോലും രാഹുല്‍ പല പരിപാടികളും ഒഴിവാക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
