കൂട്ടബലാത്സം​ഗം ചെയ്തവരെ രക്ഷപെടുത്തിയ ആൾ; പുതിയ വിദ്യാഭ്യാസ മന്ത്രിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും

കൂട്ടബലാത്സം​ഗം ചെയ്തവരെ രക്ഷപെടുത്തിയ ആൾ; പുതിയ വിദ്യാഭ്യാസ മന്ത്രിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും


ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരേ രൂക്ഷമായി പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും.  "ഏ​റ്റ​വും നീ​ച​നാ​യ മ​നു​ഷ്യ​ൻ"​എ​ന്ന് ജോ​ഷി​യെ വി​ശേ​ഷി​പ്പി​ച്ച രാ​ഹു​ൽ, ബി​ൽ​ക്കി​സ് ബാ​നോ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച ച​രി​ത്ര​മു​ള്ള​യാ​ളാ​ണെന്നും കു​റ്റ​പ്പെ​ടു​ത്തി. പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി. 

“വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാൾ വലിയൊരു നീചത്വം വേറെയില്ല” രാഹുൽ ​ഗാന്ധി പറഞ്ഞു. കാ​ബി​ന​റ്റി​ൽ വേ​റെ എ​ത്ര​യോ മ​ന്ത്രി​മാ​രു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​ത്ത​ര​മൊ​രു വ്യ​ക്തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു. 

ലോക്സഭയിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെയാണ് പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണമുണ്ടായത്. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അനുകൂലിച്ചുവെന്നും, അദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഇക്കാര്യം പറഞ്ഞത് ലോക്സഭയിൽ ബഹളത്തിനിടയാക്കി. പരാമർശത്തിനെതിരെ പ്രൾഹാദ് ജോഷി രംഗത്തെത്തിയതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കുമെന്ന് സ്പീക്കർ ഓംബിർള വ്യക്തമാക്കി.

അ​തേ​സ​മ​യം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ് പ്ര​ൾ​ഹാ​ദ് ജോ​ഷി രം​ഗ​ത്തെ​ത്തി. ലോ​ക്‌​സ​ഭ​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ‌ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യെ സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും മാ​പ്പ് പ​റ​യി​ക്ക​ണ​മെ​ന്നും പ്ര​ൾ​ഹാ​ദ് ജോ​ഷി ലോ​ക്‌​സ​ഭ​യി​ൽ തി​രി​ച്ച​ടി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​ത്.