ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന രാഘവ്ഛദ്ദയ്ക്ക് ജെന്‍ സി പിള്ളേരുടെ കൊടും പണി. രാഘവ് ഛദ്ദയുടെ പാര്‍ട്ടി മാറ്റത്തിനെതിരെയുള്ള പ്രതിഷേധം യുവസമൂഹം പ്രകടിപ്പിച്ചത് സോഷ്യല്‍ മീഡിയയിലെ അണ്‍ഫോളോ കാംപയിനിലൂടെ.
ഒറ്റ ദിവസം കൊണ്ട് രാഘവ് ഛദ്ദയെ ഒരു മില്ല്യന്‍ പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത്. ഛദ്ദയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 14.6 ദശലക്ഷത്തില്‍ നിന്ന് 13.5 ദശലക്ഷമായി കുറഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പൊതു വ്യക്തികളെ വേഗത്തില്‍ ഉയര്‍ത്താനും താഴ്ത്താനും ഇന്റര്‍നെറ്റിന് സാധിക്കുമെന്നതിന്റെ ഉദാഹരണമായി എന്‍ സി പി (എസ് പി) വക്താവ് അനീഷ് ഗവാണ്ടെ ചൂണ്ടിക്കാട്ടി.
