ന്യൂഡല്‍ഹി: ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷിയെ പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി നിയമിച്ചു. നവനീത് കുമാര്‍ സെഹ്ഗാള്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്.
സാഹിത്യം, പരസ്യം, സിനിമ, പൊതു ആശയ വിനിമയം എന്നീ മേഖലകളില്‍ പ്രസൂണ്‍ ജോഷി നല്‍കിയ സംഭാവനകള്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രാലയം എടുത്തു പറഞ്ഞു. 2017 ഓഗസ്റ്റ് മുതല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു അദ്ദേഹം.
