വിജയിയുടെ വിജയം റദ്ദാക്കണമെന്ന് ഹര്‍ജി

വിജയിയുടെ വിജയം റദ്ദാക്കണമെന്ന് ഹര്‍ജി


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിജയ് കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഡി എം കെ സ്ഥാനാര്‍ഥി ഇനിഗോ ഇരുദയരാജാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തിരുച്ചിറപ്പള്ളിയില്‍ വിജയ്‌ക്കെതിരേ മത്സരിച്ച ഇനിഗോ 27,416 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.  തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതിന്റെ പൂര്‍ണ വിവരം മറച്ചുവച്ചതായും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്തുവിട്ടില്ലെന്നും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ട് ചോദിച്ചതിലൂടെ വിജയ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.