ബി ജെ പി അധ്യക്ഷനെതിരെ വോട്ടിന് നോട്ട് ആരോപണത്തില്‍ ഇ ഡി അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

ബി ജെ പി അധ്യക്ഷനെതിരെ വോട്ടിന് നോട്ട് ആരോപണത്തില്‍ ഇ ഡി അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി


ചെന്നൈ: തമിഴ്‌നാട് ബി ജെ പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെട്ട വോട്ടിന് പണം ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇ ഡിയോട് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ആര്‍ ഗിരിരാജന്‍ എന്ന വ്യക്തിയാണ് നൈനാര്‍ നാഗേന്ദ്രനെതിരേയും മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി കേശവ വിനായകത്തിനെതിരേയും ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നാലു കോടി രൂപയുടെ കള്ളപ്പണം നൈനാര്‍ നാഗേന്ദ്രന്റ ജീവനക്കാരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിലാണ് ഹര്‍ജിക്കാരന്‍ അന്വേഷണം ആവശ്യപ്പെട്ടത്. തിരുനെല്‍വേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയതാണ് ഈ പണം എന്നാണ് സൂചന.