ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുല്‍വാമ സ്വദേശി തുഫൈല്‍ നിയാസ് ഭട്ടിനെയാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐ എ) അറസ്റ്റ് ചെയ്തത്.
സ്‌ഫോടനം ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്. ചെങ്കോട്ട സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് നടന്നത്.
