മൊറാദാബാദ്: ബോളിവുഡ് താരം അമീഷ പട്ടേലിനെതിരേ വണ്ടിച്ചെക്ക് കേസില്‍ മൊറാദാബാദ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇവന്റ് ഓര്‍ഗനൈസറായ പവന്‍ വര്‍മയുടെ പരാതിയിലാണ് നടപടി.
2017 നവംബര്‍ 16ന് ഒരു വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിന് അമീഷ പട്ടേലിനെ സമീപിച്ചിരുന്നു. അഡ്വാന്‍സ് തുകയായി 14.50 ലക്ഷമാണ് നടിക്കു കൈമാറിയത്. അവര്‍ക്കു സഞ്ചരിക്കാനും താമസിക്കുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ വിവാഹച്ചടങ്ങില്‍ അമീഷ പങ്കെടുത്തില്ല.
പിന്നീട് സംഘാടകന്‍ സമീപിച്ചപ്പോള്‍ അഡ്വാന്‍സ് തുക പൂര്‍ണമായും തിരിച്ചു നല്‍കാമെന്ന് നടി സമ്മതിച്ചിരുന്നു. എന്നാല്‍ പണം തിരിച്ചു കിട്ടിയിട്ടില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതു വളരെ പഴയ സംഭവമാണെന്നും വര്‍മ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നടി ആരോപിക്കുന്നു. ഹൃത്വിക് റോഷന്‍ ആദ്യമായി അഭിനയിച്ച കഹോ നാ പ്യാര്‍ ഹേ എന്ന സിനിമയിലൂടെയാണ് അമീഷ സിനിമയിലേക്കെത്തിയത്. പിന്നീട് ഗദാര്‍- ഏക് പ്രേം കഹാനി, ഗദാര്‍ 2 എന്നീ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി.
