ഹിമാചലില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു

ഹിമാചലില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയോടെയാണ് അപകടമുണ്ടായത്. സോളനില്‍ നിന്ന് ഹരിപൂര്‍ ധറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.