കൊല്‍ക്കത്ത: ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്.
മരിച്ചവരില്‍ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.
