വനിതാ സംവരണ നിയമ ഭേദഗതി പാസ്സാക്കാന്‍ പിന്തുണ തേടി മോഡി രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു

വനിതാ സംവരണ നിയമ ഭേദഗതി പാസ്സാക്കാന്‍ പിന്തുണ തേടി മോഡി രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു


ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ നിയമ ഭേദഗതി പാസ്സാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ലോക്സഭാ, രാജ്യസഭാ നേതാക്കള്‍ക്ക് ഇക്കാര്യം വ്യക്തമാക്കി മോഡി കത്തയച്ചു. 

ഏപ്രില്‍ 16 മുതല്‍ 18 വരെ നടത്തുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഭേദഗതി പാസ്സാക്കാന്‍ നീക്കം നടത്തുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ എല്ലാ എം പിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. 2029ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം നടപ്പിലാക്കണമെന്നും മോഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനും ഉയരാനും നയിക്കാനും അവസരം നല്‍കുന്ന സമൂഹത്തിനു മാത്രമേ ഉന്നതിയുണ്ടാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസിത രാജ്യമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് സ്ത്രീകളുടെ മഹത്തായും സജീവവുമായ പങ്കാളിത്തം അത്യാവശ്യമാണെന്നും മോഡി പറഞ്ഞു.

2023ലാണ് പാര്‍ലമെന്റ് നാരീ ശക്തി വന്ദന്‍ അധിനിയം എന്ന നിയമം പാസാക്കിയത്.

നിയമം പാസ്സാക്കിയാല്‍ 816 ലോക്സഭാ സീറ്റുകളില്‍ 273 സീറ്റുകളില്‍ സ്ത്രീസംവരണം നടപ്പിലാക്കും.