ആത്മകഥയെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് എം എം നരവനെ

ആത്മകഥയെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് എം എം നരവനെ


ന്യൂഡല്‍ഹി: ഇതുവരെ പ്രസിദ്ധീകരിക്കാത്ത തന്റെ ആത്മകഥയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ സൈന്യാധിപന്‍ എം എം നരവനെ. പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു.

ഒരു പുസ്തകത്തെക്കുറിച്ചുള്ള പ്രഖ്യാപനമോ പ്രീ-ഓര്‍ഡറുകളോ നടത്തുന്നത് തന്നെ പ്രസിദ്ധീകരണമെന്നര്‍ഥമല്ലെന്ന് പെന്‍ഗ്വിന്‍ വ്യക്തമാക്കി. ആത്മകഥ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഒരു പകര്‍പ്പും വിതരണം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അനധികൃത പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശം ലംഘിക്കുന്നതായിരിക്കുമെന്ന് പെന്‍ഗ്വിന്‍ മുന്നറിയിപ്പും നല്‍കി. പുസ്തകത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ സ്ഥിരീകരിച്ച് നരവനെ പെന്‍ഗ്വിന്റെ പ്രസ്താവന പങ്കുവെച്ചു.