ഡിചെന്നൈ: ഡി എം കെയുമായി ഉണ്ടായിരുന്ന ഒന്‍പത് വര്‍ഷത്തെ മുന്നണി ബന്ധം എം ഡി എം കെ അവസാനിപ്പിച്ചു. അധികാരത്തിലുള്ള ടി വി കെയുമായി എം ഡി എം കെ സഖ്യം ഉണ്ടാക്കിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അണ്ണാ ഡി എം കെ യുമായി രഹസ്യ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് എം ഡി എം കെ സഖ്യം വിടാന്‍ തീരുമാനിച്ചതെന്നാണ് സൂചന. പക്ഷേ ഡി എം കെ ഇത് തള്ളിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എം ഡി എം കെയ്ക്ക് പ്രാതിനിധ്യം ലഭിക്കാന്‍ കാരണം തങ്ങളാണെന്ന് ഡി എം കെ പറഞ്ഞു.
