പാകിസ്താന് ചാരപ്രവര്‍ത്തനം നടത്തിയ മല്‍പെ- കൊച്ചി കപ്പല്‍ശാല ജീവനക്കാരന്‍ ്അറസ്റ്റില്‍
മംഗളുരൂ: ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയ നല്‍കിയ കേസില്‍ ഒരാള്‍ കൂടി ഉഡുപ്പി പൊലീസിന്റെ പിടിയിലായി. മാല്‍പെ- കൊച്ചി കപ്പല്‍ശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാര്‍ എന്ന ഭരത്കുമാര്‍ ഖദായതയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗര്‍ സ്വദേശിയാണ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരെ പാകിസ്താന് ചാരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റ് ചെയ്തതിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവര്‍ക്ക് ഇതിന് പണവും ലഭിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
